കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു
Sunday 21 September 2025 12:11 AM IST
മതിലകം: മതിലകത്തുനിന്നും എല്ലാദിവസവും രാവിലെ ഏഴുമണിക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് സർവീസ് ആരംഭിക്കുന്ന ബസ് വൈകീട്ട് അഞ്ചുമണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് മതിലകം സെന്ററിലേക്ക് സർവീസ് നടത്തും. മെഡിക്കൽ കോളേജിലേക്ക് പോകുന്നവരുടെ ആവശ്യം പരിഗണിച്ച് സ്‌പെഷ്യൽ പെർമിഷൻ വാങ്ങി മെഡിക്കൽകോളേജിലെ ടോക്കൺ കൗണ്ടറിന്റെ അടുത്തുവരെ ബസ് എത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. രാജു, സുമതി സുന്ദരൻ, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.