ഉധംപൂരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു
ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഉധംപൂരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഉധംപൂരിലെ സിയോജ് ധാർ വനമേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സേനയ്‌ക്ക് നേരെ വെടിയുതിർത്തു. മൂന്നു ഭീകരരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഡ്രോൺ, സ്‌നിഫർ ഡോഗ് എന്നിവയെ നിയോഗിച്ചു. ജമ്മു - ശ്രീനഗർ ദേശീയപാതയിൽ സുരക്ഷ വർദ്ധിപ്പിച്ചു. ജമ്മു കാശ്‌മീർ പൊലീസ് ശ്രീനഗർ, പുൽവാമ, അനന്ത്നാഗ്, ബാരാമുള്ള, ഷോപിയാൻ, കുപ്‌വാര, ഹന്ദ്വാര തുടങ്ങിയ ഇടങ്ങളിൽ റെയ്ഡുകൾ നടത്തി. രണ്ടാഴ്ചയ്‌ക്കിടെ ജമ്മു കാശ്‌മീരിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സെപ്‌തംബർ 8ന് കുൽഗാമിലെ ഏറ്റുമുട്ടലിൽ കരസേനാ ജൂനിയർ കമ്മിഷൻഡ് ഓഫീസർ അടക്കം രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെ അന്ന് വധിച്ചു.