സഹോദരന്മാർ തമ്മിൽ തർക്കം: കത്തിക്കുത്തിൽ കലാശിച്ചു
Sunday 21 September 2025 1:44 AM IST
പഴയന്നൂർ: ചീരക്കുഴിയിൽ സഹോദരന്മാർ തമ്മിലുണ്ടായ അടിപിടിയിൽ മൂത്ത സഹോദരന് കുത്തേറ്റു. ചീരക്കുഴി, കൂട്ടുങ്ങൽ വീട്ടിൽ മാത്യുവിന്റെ മൂത്തമകൻ അഗസ്റ്റ്യനാണ് (41) കുത്തേറ്റത്. സഹോദരൻ ജോസഫാണ് ( 38) കുത്തിയത്. പരിക്കേറ്റ അഗസ്റ്റിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജോസഫിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.