കുന്നംകുളം കുറുക്കൻപാറ സ്വദേശി കാപ്പ പ്രകാരം ജയിലിൽ
Sunday 21 September 2025 2:47 AM IST
കുന്നംകുളം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കുന്നംകുളം കുറുക്കൻപാറ സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു. കുറുക്കൻപാറ സ്വദേശി എഴുത്തുപുരയ്ക്കൽ വീട്ടിൽ ശ്രീക്കുട്ടനെയാണ് കുന്നംകുളം പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ആറ് മാസത്തേക്ക് ജയിലിൽ അടച്ച് ഉത്തരവിറക്കിയത്.
വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കൽ, അടിപിടി തുടങ്ങിയ ആറ് ക്രിമിനൽ കേസിലെ പ്രതിയാണ് ശ്രീക്കുട്ടൻ. ഇതോടെയാണ് ശ്രീക്കുട്ടനെ കാപ്പ ചുമത്തണമെന്ന് എന്നാവശ്യപ്പെട്ട് കുന്നംകുളം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.