സൈബർ ആക്രമണം: സ്‌തംഭിച്ച് യൂറോപ്യൻ വിമാനത്താവളങ്ങൾ

Sunday 21 September 2025 7:39 AM IST

ലണ്ടൻ: ഹീത്രോ,​ ബ്രസൽസ്,​ ബെർലിൻ തുടങ്ങി യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തി വൻ സൈബർ ആക്രമണം. ഏവിയേഷൻ സേവന ദാതാക്കളായ കോളിൻസ് എയറോസ്‌പേസിന്റെ ചെക്ക് ഇൻ, ബോർഡിംഗ് സംവിധാനങ്ങൾക്ക് നേരെയായിരുന്നു സൈബർ ആക്രമണം. ഇലക്ട്രോണിക് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് സംവിധാനങ്ങളെ ബാധിച്ചു. ഇതോടെ ഫ്ലൈറ്റുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഈസിജെറ്റ് പോലുള്ള വിമാനക്കമ്പനികൾ സാധാരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.