ജെയ്ഷെ മുഹമ്മദ് പേര് മാറ്റി

Sunday 21 September 2025 7:46 AM IST

ലാഹോർ: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് മാറ്റിയതായി റിപ്പോർട്ട്. 'അൽ-മുറാബിത്തൂൻ" എന്നാണ് പുതിയ പേരെന്ന് ഇന്റലിജൻസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അറബിയിൽ 'ഇസ്ലാമിന്റെ സംരക്ഷകർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. പാകിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നേരിട്ടേക്കാവുന്ന നടപടികൾ ഒഴിവാക്കാനും ഉപരോധങ്ങൾ മറികടന്ന് സാമ്പത്തിക സഹായങ്ങൾ ലഭിക്കാനുമാണ് പേര് മാറ്റം എന്നാണ് റിപ്പോർട്ട്. പേര് മാറ്റം പാകിസ്ഥാനിലെ പ്രവർത്തനങ്ങൾക്ക് മാത്രമാകും ബാധകമാവുക. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരൻ യൂസഫ് അസറിന്റെ അനുസ്മരണച്ചടങ്ങിൽ പുതിയ പേര് ഉപയോഗിക്കുമെന്നാണ് വിവരം.