വാസ്തുശില്പ കരകൗശല പഠനകേന്ദ്രം വേണം
Monday 22 September 2025 12:24 AM IST
പാലാ : കലാമണ്ഡലം മാതൃകയിൽ വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. പാലായിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിനു സുരേഷ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ സഘടനാ സന്ദേശം നൽകി. വി.സുകുമാരൻ, ഷോൺ ജോർജ്, സജേഷ് ശശി, റെജികുമാർ, കെ.വി.ഷാജി, ബിനു പുള്ളിവേലിൽ, വിപിൻ കെ.ദാസ്, ലതികാ ഭാസ്‌കർ, ഗീതാ രാജു, ശിവജി അറ്റ്‌ലസ്, ശശി കിടങ്ങൂർ, സിന്ദു ആണ്ടൂർ, മായാ ബിജു എന്നിവർ സംസാരിച്ചു.