അങ്കണവാടി നവീകരണം
Monday 22 September 2025 12:25 AM IST
പ്രവിത്താനം: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം പതിനൊന്നാം നമ്പർ അങ്കണവാടി നവീകരിക്കുന്നു. പത്ത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുകൾ നിലയിൽ ഓഡിറ്റോറിയവും, താഴെ ചുറ്റുമതിൽ നിർമ്മിച്ച് ടൈലുകൾ പാകി ഷീറ്റിട്ട് മനോഹരമാക്കും. ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി , പഞ്ചായത്ത് മെമ്പർ ജെസ്സി ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
മൂന്ന് വർഷം മുൻപാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.