ബി.ജെ.പി സായാഹ്ന ധർണ സംഘടിപ്പിച്ചു
Monday 22 September 2025 12:26 AM IST
പൂഞ്ഞാർ : പൂഞ്ഞാർ - ആനിയിളപ്പ് - തീക്കോയി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലെൽസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടിൽ, ഭാരവാഹികളായ ജോ ജിയോ ജോസഫ്, സന്തോഷ് കൊട്ടാരം, സാബുജി മറ്റത്തിൽ, സുരേഷ് ഇഞ്ചയിൽ, സോമരാജൻ ആറ്റുവേലിൽ തുടങ്ങിയവർ സംസാരിച്ചു.