പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Monday 22 September 2025 12:27 AM IST
കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ അകാരണമായി മർദ്ദിച്ച പൊലീസുകാരെ പീച്ചുവിടണമെന്ന ആവശ്യപ്പെട്ട് കുറവിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടവലങ്ങാട് സ്റ്റേഷൻ മാർച്ച് നടത്തി. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ ജാൻസ് കന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു മൂലംകുഴ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് പുല്ലാപ്പള്ളി, ബേബി തൊണ്ടംകുഴി, പ്രകാശ് വടക്കേൽ, സെബാസ്റ്റ്യൻ കടുവാക്കുഴി, സക്കറിയ സേവിയർ, ഷാജി പുതയിടം, എം.സി.കുര്യാക്കോസ്, രഘു പാറയിൽ, മിനി മത്തായി എന്നിവർ നേതൃത്വം നല്കി.