വിനീത് ശ്രീനിവാസന്റെ ഇന്റർനാഷണൽ ലെവൽ ഐറ്റം, കരം ട്രെയിലർ 2
മലയാളത്തിൽ ഇറങ്ങുന്നൊരു ഇന്റർനാഷണൽ ലെവൽ ഐറ്റം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ ഒരു ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം എന്ന ചിത്രത്തിന്റെ ട്രെയിലർ 2 കാണുമ്പോൾ ആരും പറഞ്ഞുപോകും. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ആക്ഷൻ ത്രില്ലറുമായി എത്തുന്നു. തോക്കുമേന്തി നിൽക്കുന്നനായകൻ നോബിൾ ബാബു തോമസുമായി എത്തിയ പോസ്റ്റർ വൈറലായി. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും മനോഹരമായ ദൃശ്യമികവുമായി എത്തിയിരിക്കുന്ന ട്രെയിലർ 2 കോരിത്തരിപ്പിക്കുന്നൊരു അനുഭവം സമ്മാനിക്കുന്നു. ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്ന കരം സെപ്തംബർ 25ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ബിഗ് ബഡ്ജറ്റിൽ ജോർജിയയുടെയും റഷ്യയുടെയും അസർബൈജാന്റെയും അതിർത്തിയിൽ ചിത്രീകരിച്ച ചിത്രത്തിൽ
ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ചിത്രത്തിന്റെ രചനയും നോബിൾ ബാബു തോമസ് ആണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.മലർവാടി ആർട്സ് ക്ളബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്നു.എഡിറ്റിംഗ് രഞ്ജൻ എബ്രഹാം,
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് നിർമ്മാണം. , പി.ആർ.
ഒ ആതിര ദിൽജിത്ത്.