രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Monday 22 September 2025 1:33 AM IST
ചെന്നിത്തല: മാന്നാർ-തട്ടാരമ്പലം റോഡിൽ ചെന്നിത്തല വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് രണ്ട് കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ബീഹാർ സ്വദേശി ദീപക് കുമാർ (20), മദ്ധ്യപ്രദേശ് സ്വദേശി ഖുർഷിദ് ആലം (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ ഡാൻസാഫ് സ്ക്വാഡും മാന്നാർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.