പരിശീലനവും തൊഴിൽമേളയും
Monday 22 September 2025 1:41 AM IST
ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025ന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അർദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടി ഇന്ന് രാവിലെ 10ന് പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിൽ നടക്കും.എച്ച്.സലാം എം.എൽ.എ യുടെ അധ്യക്ഷതയിലാണ് പരിശീലനം. വിജ്ഞാനകേരളം മിഷന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി എസ്.വി മോട്ടേഴ്സ്, പോപ്പുലർ വെഹിക്കിൾസ്, മുത്തൂറ്റ് ഫിൻകോർപ് എന്നീ കമ്പനികളുടെ സഹകരണത്തോടെ മിനി തൊഴിൽമേളയും നടക്കും.ഉദ്യോഗാർഥികൾ കോളേജിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.