ലൈബ്രറി ഉദ്ഘാടനം
Monday 22 September 2025 1:43 AM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബൈരഞ്ചിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി.ദിലീപ് എന്നിവർ സംസാരിച്ചു. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെയുള്ള ഗ്രാമവാസികളും ഗ്രന്ഥശാലാ പ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുസ്തകവുമായി ചടങ്ങിലെത്തിയത് ശ്രദ്ധേയമായി.