അദ്ധ്യാപക ഒഴിവ്

Monday 22 September 2025 12:49 AM IST

തൊടുപുഴ : ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ജി.എഫ്.സി തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തും. M.Com, B.Ed, SET യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9495274009.