നേത്രപരിശോധന ക്യാമ്പ് നടത്തി

Monday 22 September 2025 1:49 AM IST

അരൂർ: അരൂർ ശ്രീകുമാരവിലാസം ക്ഷേത്ര ദേവസ്വം, അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവ സംയുക്തമായി നടത്തിയ സൗജന്യ നേത്രപരിശോധനക്യാമ്പ് ദേവസ്വം പ്രസിഡന്റ് എം.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഖജാൻജി വി.വി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ 18 നമ്പർ ശാഖ പ്രസിഡന്റ് കെ.പ്രവീൺ കുമാർ. വിപണന കേന്ദ്രം എം.ഡി.വി.എ. തിലകൻ,​ അഹല്യാ കണ്ണാശുപത്രിയിലെ ഡോ. ശാലു. ധീവരസഭ 19 ശാഖ പ്രസിഡന്റ് സുരേഷ്,​ ദേവസ്വം ജോയിന്റ് സെക്രട്ടറി കെ.കെ.ശശിധരൻ എന്നിവർ സംസാരിച്ചു.