അദ്ധ്യാപക മാർച്ചും ധർണ്ണയും

Monday 22 September 2025 12:51 AM IST

പീരുമേട്: കെ.എസ്. ടി.എ പീരുമേട് സബ് ജില്ലാ കമ്മിറ്റിയുടെയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക മാർച്ചും, ധർണയും നടത്തി. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, റ്റെറ്റ് വിധിയുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്ക് അനുകൂലമായി കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തി ജോലി സംരക്ഷണം ഉറപ്പാക്കുക, ആധാർ ഉള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണയം പുനക്രമീകരിക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചം ധർണയും നടത്തിയത്. പീരുമേട് സബ്ബ്ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് കെ. ആർ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വൈസ് പ്രസിഡന്റ് അനിത ആൻസിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ ബിന്ദു, എൽ. ശങ്കിലി, പി. പുഷ്പരാജൻ, കെ. പോൾരാജ്, ജയൻ.പി., രമേഷ്.ജി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കെ.എസ്. ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ടീച്ചറിനെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനും സൈബർ ആക്രമണത്തിനുമെതിരെപ്രതിഷേധിക്കുകയും ടീച്ചർക്ക്ഐ ക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.