വാഴോട്ടുകോണം രവി അനുസ്മരണം

Monday 22 September 2025 2:19 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സമ്മേളന സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി അംഗവും നഗരസഭാംഗവുമായിരുന്ന വാഴോട്ടുകോണം രവിയുടെ 20-ാം ചരമവാർഷികം എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വട്ടിയൂർക്കാവ് ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ശാസ്തമംഗലം മോഹൻ,വാഴോട്ടുകോണം ചന്ദ്രശേഖരൻ,വിമലാലയം ശശി,കാച്ചാണി സനിൽ,നെട്ടയം രാജശേഖരൻ,എം.ആർ.പ്രശസ്ത്,വഴയില അനിൽ കുമാർ,പ്രവീൺ.സി.പി,മേഴ്സി ജോൺ,സന്തോഷ് സൗപർണിക, ഇ.കെ.ബാബു,വാഴോട്ടുകോണം മധുകുമാർ,സി.മുത്തുസ്വാമി,വർഗീസ് കൊടുങ്ങാനൂർ,ഹസീന നസീർ എന്നിവർ സംസാരിച്ചു.