കെന്റ്‌കോൺ സമാപിച്ചു
Monday 22 September 2025 1:34 AM IST
തിരുവനന്തപുരം: ഇ.എൻ.ടി വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കെന്റ്‌കോൺ 25 സമാപിച്ചു. കാര്യവട്ടം ട്രാവൻകൂർ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ 600 ഡോക്ടർമാർ പങ്കെടുത്തു. അസോസിയേഷൻ ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യ (എ.ഒ.ഐ) തിരുവനന്തപുരം ചാപ്റ്ററും സൊസൈറ്റി ഒഫ് ട്രിവാൻഡ്രം ഇ.എ.ൻ.ടി സർജൻസും (സ്റ്റെന്റ്സ്) ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
വിദഗ്ധർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇ.എൻ.ടി.യുമായി ബന്ധപ്പെട്ട ചർച്ചകളും ശിൽപ്പശാലകളും നടന്നു. എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. എം സുരേഷ് കുമാർ, സെക്രട്ടറി ഡോ. മോഹൻ കുമാർ കെ, ട്രഷറർ ഡോ. എം മാഹീൻ, സംഘാടക സമിതി സെക്രട്ടറി ഡോ. സഹീർ എൻ അബ്ദുള്ള, സ്റ്റെന്റ്സ് പ്രസിഡന്റ് ഡോ. ശബരി നാഥ് എന്നിവർ സംസാരിച്ചു. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 30 സ്റ്റാളുകളും ഒരുക്കിയിരുന്നു.