താലൂക്ക് തല ബാങ്കേഴ്സ് മീറ്റ്

Monday 22 September 2025 1:37 AM IST

തിരുവനന്തപുരം: താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ഷാജിദ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിമി ചന്ദ്രൻ വി.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ്.ആർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പരിധിയിലെ ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു. രണ്ടുകോടിയുടെ വായ്പകൾ ചടങ്ങിൽ വിതരണം ചെയ്തു. 10 കോടിയുടെ പുതിയ പ്രോജക്ടുകൾക്ക് അനുമതിയായി.