സ്വച്ഛതാ ഹി സേവാ ക്യാമ്പെയിൻ

Monday 22 September 2025 2:39 AM IST

കുളത്തൂർ: കൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വച്ഛതാ ഹി സേവാ ക്യാമ്പെയിൻ സംഘടിപ്പിച്ചു. സ്റ്റേഷൻ മാനേജർ കിങ്സിലി.എസ്.ആർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാമ്പെയിന്റെ ഭാഗമായി സ്റ്റേഷന്റെ പ്രധാന കവാടവും പരിസരവും ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. സ്‌റ്റേഷൻ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ വിദ്യമോഹന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പെയിനിൽ ഡിപ്പോ മാനേജരും ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ശ്രീകുമാരൻ നായർ,റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ സജുലാൽ തുടങ്ങിയവർ പങ്കെടുത്തു.