സൗഹൃദച്ചെപ്പ്

Monday 22 September 2025 1:41 AM IST

തിരുവനന്തപുരം: പക്ഷാഘാതം വന്ന് കിടപ്പിലായ അരുമാനൂർ സ്വദേശി നേശയ്യന് വീൽചെയർ നൽകി സൗഹൃദ ചെപ്പ് ചാരിറ്റികുടുംബം.

എസ്.എ.ടി ഇൻഹൗസ് ഡ്രഗ്സ് ബാങ്കിന്റെ മുന്നിൽ നടന്ന ചടങ്ങിൽ സൗഹൃദ ചെപ്പിന്റെ ഉപദേശക സമിതി ചെയർമാനും മുൻ ഗവൺമെന്റ് സ്‌പെഷ്യൽ സെക്രട്ടറിയുമായ കെ സുദർശനൻ നേശയ്യനെ പരിചരിക്കുന്ന രഞ്ജിത്തിന് വീൽചെയർ കൈമാറി. ജനറൽ സെക്രട്ടറി ജി.വിജയകുമാർ അനുഗ്രഹ,വൈസ് പ്രസിഡന്റുമാരായ എ.ബിജു(ചീഫ് ഫാർമസിസ്റ്റ്,ഇൻഹൗസ് ഡ്രഗ്സ് ബാങ്ക് ),​എസ്.ഷൈലജകുമാർ,​ജോയിന്റ് സെക്രട്ടറി കെ.ജയകുമാരപിള്ള, സൗഹൃദ ചെപ്പ് കമ്മിറ്റി അംഗം ആർ.വിഷ്ണുപ്രസാദ്,റോഡ്സേഫ്റ്റി റെസ്പോൺസ് ടീമിന്റെ പ്രതിനിധിയായ ഡി.കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.