ഇടവിളാകം ഗുരുദേവ മന്ദിരം 

Monday 22 September 2025 12:46 AM IST

മുരുക്കുംപുഴ: ഇടവിളാകം ഗുരുദേവ മന്ദിരത്തിൽ 98ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചാരണത്തിന്റെ ഭാഗമായി 36ാമത് വാർഷിക പൊതുയോഗം നടന്നു.

പ്രസിഡന്റ് ബി.ശശിധരന്റെ അദ്ധ്യക്ഷതയിൽ ശാഖ സെക്രട്ടറി കെ.ജയചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ എം.അഖിലേഷ് കണക്ക് അവതരിപ്പിച്ചു. തുടന്ന് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞടുത്തു. ചികിത്സാ ധനസഹായം വിതരണം ചെയ്തു. എസ്.ശ്യാംലാൽ നന്ദി പറഞ്ഞു.

ബി.ശശിധരൻ (പ്രസിഡന്റ്‌ ),എസ്.ശ്യാംലാൽ (വൈസ് പ്രസിഡന്റ്‌ ),കെ.ജയചന്ദ്രൻ (സെക്രട്ടറി ),എം.അഖിലേഷ് (ജോ.സെക്രട്ടറി ),എസ്. സുധീഷ് (ട്രഷറർ) സുധീർകുമാർ, സി.മോഹനൻ,കെ.മോഹനൻ,ശ്രീകുമാർ,ബീന അപ്പുകുട്ടൻ,വി.കെ മോഹനൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും കൃഷ്ണ ഗോകുലം സന്തോഷ്‌ കുമാർ,സിന്ധു രാജീവൻ എന്നിവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. കഞ്ഞിസദ്യയും വൈകിട്ട് 3.30ന് സമാധിപൂജയും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും പായസ വിതരണവും നടത്തി.