ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ പരിപാടികളോടെ ആചരിച്ചു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണഗുരുക്ഷേത്ര മണ്ഡപത്തിൽ യൂണിയൻ തല മഹാസമാധിദിന പ്രാർത്ഥനാസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.
ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർബിജു, എസ്.എൻ.ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ആർ.എസ്.ഗാന്ധി കടയ്ക്കാവൂർ, ചന്ദ്രൻ പട്ടരുമഠം, യൂണിയൻ കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ ഗോപിക, സി.കൃത്തിദാസ്, യൂത്ത്മൂവ്മെന്റ് ജില്ലാകമ്മിറ്റിയംഗം സജീവ് അശോക്, ഗുരുക്ഷേത്ര സമിതി ട്രഷറർ ചന്ദ്രസേനൻ, ഓഡിറ്റർ ഭാഗി അശോകൻ , ജോയിന്റ് സെക്രട്ടറി പ്രശാന്തൻ, ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, വലിയകട ഗുരു മണ്ഡപ സമിതി കോ ഓർഡിനേറ്റർ പ്രേംകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ജിജു പെരുങ്ങുഴി, എ.കെ. റീജു, രാജീവ് സഭവിള, ഗുരുക്ഷേത്ര വനിതാ സമിതി ഭാരവാഹികളായ ബീന ഉദയകുമാർ, ഷീല മനോഹരൻ , വത്സലപുതുക്കരി, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീലസോമൻ, ഉദയകുമാരി വക്കം, ശ്രീജ അജയൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മഹാഗുരുപൂജ, സർവമത പ്രാർത്ഥന, അന്നദാനം, ഗുരു കൃതികളുടെ പാരായണം, സമാധിപൂജ, നൈവേദ്യസമർപ്പണം എന്നിവയും നടന്നു.