അങ്കണവാടി കലോത്സവം

Monday 22 September 2025 12:49 AM IST

കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലോത്സവം "ചിരിക്കിലുക്കം 2025" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എസ്.സുസ്‌മിത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജി.ശാന്തകുമാരി,ബി.ജയചന്ദ്രൻ,പി.എസ്.നയനകുമാരി,സുജി പ്രസാദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാർസിമാ ബീഗം എന്നിവർ സംസാരിച്ചു.