പൊലീസുകാരൻ വെട്ടിയ സംഭവം : മൊഴിമാറ്റാൻ ഭീഷണിയെന്ന് പരാതി

Monday 22 September 2025 1:52 AM IST

നേമം: കരമന സ്റ്റേഷനിലെ സി.പി.ഒ സുമേഷ് അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ ദൃ‌ക്‌സാക്ഷികളായ തൊഴിലുറപ്പ് തൊഴിലാളികളെ നേമം പൊലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിക്കുന്നതായി വെട്ടേറ്റ ബിനോഷിന്റെ കുടുംബം ആരോപിച്ചു.

ഇതേക്കുറിച്ച് ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. നേമം പൊലീസ് സ്റ്റേഷനിലായിരുന്നു പ്രതി മുമ്പ് ജോലിചെയ്തിരുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടപ്പനക്കുന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ ബിനോഷ് ചികിത്സയ്‌ക്കുശേഷം ആശുപത്രി വിട്ടു.

.