അനധികൃതമായി ഭൂമി കുഴിച്ച് വെട്ടുകല്ല് ഖനനം നടത്തിയവർ പിടിയിൽ

Monday 22 September 2025 12:54 AM IST

ചെറുതുരുത്തി: വരവൂർ പഞ്ചായത്തിലെ രാമൻചിറയിൽ അനധികൃതമായി ഖനനം നടത്തുന്നതായി ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ വിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചെറുതുരുത്തി എസ്.ഐ എ.ആർ.നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ഗിരീഷ്, അഭിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച വൈകിട്ട് ആറോടെ വാഹനങ്ങൾ പിടികൂടിയത്. ആറ് ടിപ്പർ ലോറികളും, ഒരു ജെ.സി.ബി, രണ്ട് മണ്ണുവെട്ട് യന്ത്രം ഉൾപ്പെടെയാണ് പൊലീസ് പിടികൂടിയത്. കടങ്ങോട് മനപ്പടി താളത്തിൽ വീട്ടിൽ സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി ഖനനം നടത്തിയത്. താളത്തിൽ വീട്ടിൽ സിറാജ്, താളത്തിൽ വീട്ടിൽ ഹാഷിം എന്നിവരെയാണ് പിടികൂടിയത്. മേൽനടപടികൾക്ക് ശേഷം വാഹനങ്ങൾ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച് കളക്ടർക്ക് കൈമാറുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.