ആറു വയസുകാരിയെ പീഡിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ

Monday 22 September 2025 12:55 AM IST

കളമശേരി: അന്യസംസ്ഥാന ദമ്പതികളുടെ ആറു വയസുള്ള മകളെ പീഡിപ്പിച്ചതിന് പോളിടെക്നിക്ക് വിദ്യാർത്ഥിയെ പോക്സോ കേസിൽ കസ്റ്റഡിയിലെടുത്തു. ഇടുക്കി സ്വദേശി മണി എന്നു വിളിക്കുന്ന നിരഞ്ജനാണ് (19) കളമശേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മൂന്നു മാസം കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെയും അയൽപക്കത്ത് താമസിച്ചിരുന്ന പ്രതിയുടെയും വീട്ടിൽ വച്ചായിരുന്നു പീഡനം. സംഭവം പുറത്തായതോടെ ഒളിവിൽ പോയ വിദ്യാർത്ഥിയെ ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കളമശേരിയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുകയായിരുന്നു ഇയാൾ. ഇന്നലെ രാത്രി കളമശേരിയിൽ എത്തിച്ചു.