ഞാൻ മോഹൻലാലിന്റെ ആരാധകൻ: ബച്ചൻ

Monday 22 September 2025 1:12 AM IST

മുംബയ്: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ. സമൂഹ മാദ്ധ്യമത്തിൽ മലയാളത്തിലാണ് ബച്ചന്റെ അഭിനന്ദന സന്ദേശം. 'പുരസ്കാരം നിങ്ങൾക്ക് ലഭിച്ചതിൽ അതിയായ സന്തോഷം. ഏറ്റവും അർഹമായ അംഗീകാരം. ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ വലിയ ആരാധകനാണ് ഞാൻ. ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്‌കാർ" - എന്നായിരുന്നു കുറിപ്പ്. മോഹൻലാലിന്റെ കലാസൃഷ്ടികൾ കാണുമ്പോൾ എക്കാലത്തെയും മികച്ച അഭിനയ വിദ്യാലയത്തിനുമുമ്പിൽ ഇരിക്കുന്നതുപോലെയാണ് തോന്നുന്നതെന്ന് അക്ഷയ് കുമാർ കുറിച്ചു.

ചിരഞ്ജീവി, പ്രഭുദേവ, രാധിക ശരത്കുമാർ, ഖുശ്ബു സുന്ദർ,​ ഋഷഭ് ഷെട്ടി,​ ബോണി കപൂർ, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി താരങ്ങളും അഭിനന്ദനം അറിയിച്ചു.