നെതർലൻഡ്സിൽ കുടിയേറ്റ വിരുദ്ധ റാലിയിൽ സംഘർഷം

Monday 22 September 2025 7:20 AM IST

ഹേഗ്: നെതർലൻഡ്സിലെ ഹേഗിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി സംഘർഷത്തിൽ കലാശിച്ചു. രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കണമെന്നും അഭയാർത്ഥികളെ നിയന്ത്രിക്കണമെന്നും കാട്ടി പ്രതിഷേധിച്ച 1,500ഓളം പേർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. 30 പേർ അറസ്റ്റിലായി. ഇതിനിടെ, പ്രതിഷേധക്കാർ പൊലീസ് കാറിന് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിനെതിരായ അക്രമത്തെ പ്രധാനമന്ത്രി ഡിക് ഷൂഫ് അപലപിച്ചു