സിറിയയിൽ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ

Monday 22 September 2025 7:28 AM IST

ഡമാസ്‌കസ്: സിറിയയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 5ന്. കഴിഞ്ഞ ഡിസംബറിൽ, ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ പ്രസിഡന്റായിരുന്ന ബാഷർ അൽ അസദിനെ അട്ടിമറിച്ച് തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന സിറിയയുടെ ഭരണം പിടിച്ചിരുന്നു. തുടർന്ന് എച്ച്.ടി.എസ് മേധാവി അഹ്‌മ്മദ് അൽ-ഷറാ പ്രസിഡന്റായി. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രസിഡന്റിനെ ബാധിക്കില്ല.