കറുത്ത ചുണ്ടും ചുവക്കും; പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട ലിപ്പ് സ്ക്രബ് ഉപയോഗിച്ചു നോക്കൂ,​ മൂന്ന് സാധനങ്ങൾ മാത്രം മതി

Monday 22 September 2025 11:54 AM IST

മുഖ സൗന്ദര്യത്തിൽ ആളുകൾ ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്ന ഒന്നാണ് ചുണ്ട്. പലരും ചുണ്ടിന്റെ ഭംഗി നിലനിർത്താൻ നിരന്തരമായി ലിപ്‌സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ലിപ്സ്റ്റിക്കിലെ കെമിക്കൽ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു.

ചുണ്ടിന്റെ ഭംഗി നിലനിർത്താൻ പ്രകൃതിദത്തമായ രീതികൾ ചെയ്യുന്നതായിരിക്കും നല്ലത്. അത്തരത്തിൽ ചുണ്ടിന്റെ നിറം നിലനിർത്താൻ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഒരു ലിപ്പ് സ്ക്രബ് ആരാധകരുമായി പങ്കുവച്ചിരുന്നു. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് പ്രകൃതിദത്തമായാണ് നടി ലിപ്പ് സ്‌ക്രബ് ഉണ്ടാക്കിയത്. അത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. പിങ്ക് സോൾട്ട്
  2. റോസ് വാട്ടർ
  3. ഗ്ലിസറിൻ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചെറിയ ബൗളിലേക്ക് ആവശ്യത്തിന് പിങ്ക് സോൾട്ട് ഇടുക. ഇതിലേക്ക് റോഡ് വാട്ടറും വെജിറ്റബിൾ ഗ്ലിസറിനും ചേർത്തിളക്കിയെടുക്കുക. ഇനി ഇത് വിരൽ ഉപയോഗിച്ച് ചുണ്ടിൽ സ്ക്രബ് ചെയ്യാം. ശേഷം മൃദൃമായി മസാജ് ചെയ്യുക. അഞ്ച് മിനിട്ട് മസാജ് ചെയ്തതിന് ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കാം. ചുണ്ടിലെ കറുപ്പ് നിറം അകറ്റാൻ ഇത് സഹായിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ചെയ്യുന്നതാണ് നല്ലത്.