49 കുപ്പി ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ

Tuesday 23 September 2025 2:22 AM IST

ആറ്റിങ്ങൽ: ഹോണ്ട സ്കൂട്ടറിൽ വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുവന്നതും, വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ഗോവയിൽ നിന്നുള്ള 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റ വകയിൽ കിട്ടിയ പണവുമായി ഒരാളെ എക്സൈസ് പിടികൂടി. ചിറയിൻകീഴ് അഴൂർ മരങ്ങാട്ടുകോണം കോണത്ത് വീട്ടിൽ ബാബു (44 )വാണ് ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിലായത്. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിന് ഇയാളെ ആലപ്പുഴ ജില്ലയിൽ വച്ച് പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സ്കൂട്ടറിൽ ഗോവൻ മദ്യവുമായി പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ എക്സൈസ് ഇൻസ്‌പെക്ടർ രചന.സി,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) അശോക്‌ കുമാർ,പ്രിവന്റീവ് ഓഫീസർ ഷിബു കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീർ,സജിത്ത് സിവിൽ എക്സൈസ് ഡ്രൈവർ ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.