പബ്ലിക് ഓഫീസ് ഏരിയ ജേതാക്കൾ
Tuesday 23 September 2025 2:00 AM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല അക്ഷര കലാകായിക സമിതി സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ പബ്ലിക് ഓഫീസ് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.സ്വരാജ് ഭവൻ, വഴുതക്കാട് ഏരിയകൾ രണ്ടും മൂന്നും സ്ഥാനംനേടി. സുപർണ്ണ ശ്രീധർ കലാതിലകവും അഖിൽ വിജയ് കലാപ്രതിഭയുമായി.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും നടൻ സുധീർ കരമന നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷിനു റോബർട്ട്, ആർ.രാംരാജ്, എസ്.ഗോപകുമാർ,പി.പി.സന്തോഷ്, പി.സുരേഷ്,മാത്യു.എം.അലക്സ്, എം.ജെ.ഷീജ എന്നിവർ പങ്കെടുത്തു.