എൽ.ബി.എസിൽ പാസ്‌പോർട്ട് മേള
Tuesday 23 September 2025 2:03 AM IST
തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജും തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസും സംയുക്തമായി 26വരെ കോളേജിൽ മൊബൈൽ പാസ്പോർട്ട് മേള നടത്തും.റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ് ഉദ്‌ഘാടനം ചെയ്തു. എൽ.ബി.എസ് ഡയറക്ടർ എം. അബ്ദുൾ റഹ്‌മാൻ അദ്ധ്യക്ഷനായി. ഡോ.എം.ബി. സ്മിതമോൾ,ഡോ.ജെ. ജയമോഹൻ,ഡോ.ആർ.രശ്മി,വി.സുനിൽകുമാർ,ഡോ.ഇ.എൻ.അനിൽകുമാർ,കീർത്തന മനോജ് എന്നിവർ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥിനികൾക്കും പ്രദേശവാസികൾക്കും പ്രയോജനം ലഭിക്കും.