ബാലശാസ്ത്ര കോൺഗ്രസ്

Tuesday 23 September 2025 2:06 AM IST

പാലോട്: നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ.അരുണാചലം മുഖ്യാതിഥിയായി. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ,പഞ്ചായത്ത് അംഗങ്ങളായ ആർ.എസ്.വസന്തകുമാരി,ശാന്താ പ്രഭാകരൻ,രേണുക,രജിത് ബാലകൃഷ്ണൻ,അജികുമാർ,ബിജുദാസ്,ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ,ജെ.എൻ.ടി.ബി.ജി.ആർ.ഐ ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു.