സംസ്ഥാനതല ഹിന്ദി പക്ഷാഘോഷ പരിപാടി
Tuesday 23 September 2025 2:07 AM IST
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയുടെ സംസ്ഥാനതല ഹിന്ദി പക്ഷാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സെമിനാർ മുൻമന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.കേരള യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം ഡോ.പി.ജെ.ഹെർമൻ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്.സുമ,ആചാര്യ കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.എസ്.ശ്രീകുമാർ,അഡ്വ.ബി.മധു,എസ്.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. മദ്ധ്യപ്രദേശ് സർക്കാരിന്റെ ഹിന്ദി സേവി പുരസ്‌കാരം ലഭിച്ച ഡോ.കെ.സി.അജയകുമാറിനെ ആദരിച്ചു.ഹിന്ദി കവയിത്രി ഡോ.അനാമിക അനു രചിച്ച എൻപക് കഥകൾ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഡോ.ഹെർമൻ നിർവഹിച്ചു.