മാതോത്ത് അഷ്ടബന്ധ ബ്രഹ്‌മകലശ ആഘോഷകമ്മിറ്റി രൂപീകരിച്ചു
Monday 22 September 2025 8:33 PM IST
കാഞ്ഞങ്ങാട് : ശ്രീ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ജനുവരി 16 മുതൽ 20 വരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരണം ക്ഷേത്രമേൽശാന്തി ഇടമന നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കുഞ്ഞാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബാലകൃഷ്ണൻ (ചെയർമാൻ), പി.ഉണ്ണികൃഷ്ണൻ, ബി.രവി രാജ് (വൈസ് ചെയർമാൻ), കെ.തമ്പാൻ നായർ (ജനറൽ കൺവീനർ), കെ.വി. കുഞ്ഞിക്കണ്ണൻ (കൺവീനർ) എന്നിവരെ ആഘോഷകമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. പി.ദാമോദര പണിക്കർ, കൃഷ്ണൻ പനങ്കാവിൽ , പി.പി.രാജു,സി പി വി.വിനോദ്കുമാർ, ഡോ.വിവേക് സുധാകരൻ, എം.സി.പി.രാജീവി ,പി.വി.രവീന്ദ്രൻ നായർ , കെ.പി.പ്രഭാകരൻ നായർ, അശോകൻ കല്ലു വളപ്പിൽ , കെ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. കെ.വി.കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ.തമ്പാൻ നന്ദിയും പറഞ്ഞു.