പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവം

Monday 22 September 2025 8:35 PM IST

കാഞ്ഞങ്ങാട്: ഏച്ചിക്കാനം കരക്കക്കാൽ ശ്രീ മൂള്ളനജ്ഞൻ കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി പഞ്ചുരുളി ദേവസ്ഥാനം പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23, തീയ്യതികളിലായി നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഡോ.എ.സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി.ഡബ്യു.ഡി എൻജിനിയർ പി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ മധുരമ്പാടി മുഖ്യപ്രഭാഷണം നടത്തി. കാനത്തിൽ കണ്ണൻ, മധു പനങ്ങാട്, എന്നിവർ പ്രസംഗിച്ചു. ആദ്യഫണ്ട് ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ഗോപാലൻ കരിയകണ്ടം പി.കെ.നാരായണന് കൈമാറി. കെ.സുരേഷ് , പി.കുമാരൻ , ചന്ദ്രൻ മടത്തിനാട്ട്, എം.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. പി.കൃഷ്ണൻ ഏച്ചിക്കാനം സ്വാഗതവും,കെ.സി മോഹനൻ നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി പി.കെ.നാരായണൻ (ചെയർമാൻ), വിജയൻ (ജനറൽ കൺവീനർ), പി.കുമാരൻ (പബ്ലിസിറ്റി കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.