ശുചിത്വ സമുച്ചയം തുറന്നു

Monday 22 September 2025 8:36 PM IST

കാഞ്ഞങ്ങാട് : നഗരസഭ സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0, ശുചിത്വ കേരളം (നഗരം) എന്നീ ഫണ്ടുകൾ ഉപയോഗിച്ച് പടന്നക്കാട് ലക്ഷം വീട് ഉന്നതിയിൽ സ്ഥാപിച്ച കമ്മ്യൂണിറ്റി ടോയ്ലറ്റിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.സുജാത നിർവ്വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.സരസ്വതി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ,കൗൺസിലർമാരായ പള്ളിക്കെ രാധാകൃഷ്ണൻ, കെ.രവീന്ദ്രൻ ടി. മുഹമ്മദ് കുഞ്ഞി ഹാജി, സെവൻ സ്റ്റാർ അബ്ദുൾ റഹ്മാൻ എന്നിവരും പങ്കെടുത്തു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ സ്വാഗതം പറഞ്ഞു .നഗരസഭ സെക്രട്ടറി പി.ഷിബു , നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു ,മുൻസിപ്പൽ എൻജിനീയർ കെ.വി.ചന്ദ്രൻ എന്നിവരു പ്രസംഗിച്ചു.