സ്ഥലം പാട്ടത്തിനു നൽകിയതിന്റെ മറവിൽ ലക്ഷങ്ങൾ കബളിപ്പിച്ചതായി പരാതി

Tuesday 23 September 2025 2:39 AM IST

കട്ടപ്പന: സ്ഥലം പാട്ടത്തിനു നൽകുന്നതിന്റെ മറവിൽ വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തതായി ആക്ഷേപം. വണ്ടൻമേട് മാലി പുല്ലുമേട് കുമാറിന്റെ ഭാര്യ ജഗദകുമാറിനാണ് അഞ്ച് ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്. പുലിക്കണ്ടം സ്വദേശി ബിജു, ബിനോയ് എന്നിവർക്കെതിരെയാണ് പരാതി. ഒമ്പത് വർഷത്തെ കരാറിൽ ബിജുവാണ് ജഗതയ്ക്ക് രണ്ടേക്കർ സ്ഥലം പാട്ടത്തിനു നൽകിയത്. എന്നാൽ കരാറിൽ സഹോദരൻ ബിനോയിയുടെ സ്ഥലമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്ഥലത്ത് ഏലം നട്ട് മൂന്ന് വർഷം കഴിഞ്ഞ് വിളവെടുപ്പിന് പാകമായപ്പോൾ ബിനോയ് ഇത് തന്റെ സ്ഥലമാണെന്നും പുറത്ത് പോകണമെന്നും പറഞ്ഞ് തങ്ങളെ ഇറക്കി വിടുകയായിരുന്നുവെന്ന് ജഗദ പറഞ്ഞു. ഇതിനോടകം 5.4 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിതായും ഇവർ പറയുന്നു. സംഭവത്തിൽ കട്ടപ്പന കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസിൽ പാട്ടം തുടരാൻ കോടതി നിർദേശിച്ചെങ്കിലും ബിജുവും ബിനോയിയും ഇതിനു കൂട്ടാക്കുന്നില്ലെന്നും വാർഡ് മെമ്പർ രാജലിംഗം പറഞ്ഞു.