യുക്തിവാദി സംഘം

Tuesday 23 September 2025 2:42 AM IST

തിരുവനന്തപുരം: മതമുക്ത രാഷ്ട്രീയ ബിൽ നിയമമാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.വേണുഗോപാലൻ, ഇ.പി.അനിൽ, ആറന്മുള ശശി, ഡോ.ജയകുമാർ, ദേവകി, ഗോപി ആചാരി, പ്രതീഷ്, എൻ.കെ.ഇസഹാക്ക്,എം.സത്യദാസ് തുടങ്ങിയവർ സംസാരിച്ചു.