പാറ്റൂർ മൂലവിളാകം പൗരസമിതി
Tuesday 23 September 2025 2:45 AM IST
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകം പൗരസമിതിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ് മുഖ്യാതിഥിയായി. പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജി.മധുകുമാർ,അഡ്വ.പി.കെ.ഗോപിനാഥൻ നായർ,ഡോ.പി.ജി.രാജേന്ദ്രൻ,വി.മോഹൻദാസ്,ജേക്കബ് ജോർജ്,ടി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീറാം അരുൺ അവതരിപ്പിച്ച "മാജിക് ആൻഡ് മെന്റലിസം" ഷോയും "റോഷൻ ലൈവ് മ്യൂസിക്കും" സ്നേഹ വിരുന്നുമുണ്ടായിരുന്നു.