വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്, ഇന്ത്യൻ റെയിൽവേ ദീപാവലി സർപ്രൈസ്
Tuesday 23 September 2025 1:54 AM IST
ഏറെ നാളായി ജനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഉടൻ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണെന്നാണ് സൂചന. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവെച്ച പുതിയ കോച്ചുകളുടെ ചിത്രവും വിവരണവും ഇതുറപ്പിക്കുന്നു.