സ്വതന്ത്ര പാലസ്തീൻ രാഷ്ട്രമുണ്ടാകില്ല, അലറിവിളിച്ച് വെല്ലുവിളിയുമായി നെതന്യാഹു
Tuesday 23 September 2025 1:56 AM IST
പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി രാജ്യങ്ങൾ അംഗീകരിച്ച നടപടി നെതന്യാഹുവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങൾക്കുള്ള മറുപടി അമേരിക്കയിൽ നിന്നെത്തിയ ശേഷം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പാലസ്തീൻ രാഷ്ട്രമുണ്ടാകില്ല എന്ന വെല്ലുവിളിയും നെതന്യാഹു നടത്തിയിട്ടുണ്ട്.