മീൻ കിട്ടാൻ പാടുപെടും, കടലിനെ പ്രതികൂലമായി ബാധിക്കും

Tuesday 23 September 2025 1:58 AM IST

മീൻ കിട്ടാൻ ബുദ്ധിമുട്ടാകും. കടലിലെ മീനുകളെ കാലങ്ങളോളം ബാധിക്കുന്ന ഭീഷണി. കേരളതീരത്ത് മുങ്ങിയ എൽസ 3 കപ്പലിലെ ഇന്ധനച്ചോർച്ച തുടരുന്നത് കടലിലെ സൂക്ഷ്മ ജീവികൾക്കും മത്സ്യങ്ങൾക്കും ദീർഘകാല ഭീഷണിയാണെന്ന കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട് മത്സ്യമേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചു. സമുദ്ര ആവാസ വ്യവസ്ഥയെയും മത്സ്യബന്ധന വിഭവങ്ങളെയും സംരക്ഷിക്കാൻ ഇന്ധനച്ചോർച്ച അടയ്ക്കണമെന്നും ആഘാതം ദീർഘകാലം നിരീക്ഷിക്കണമെന്നിം റിപ്പോർട്ടിൽ പറയുന്നു.