കടലിൽ ആണവ കോട്ട തീർത്ത് ഇന്ത്യ, ആശങ്കയിൽ പാകിസ്ഥാൻ

Tuesday 23 September 2025 1:59 AM IST

ഇന്ത്യൻ മഹാസമുദ്രത്തിൽ തുടർച്ചയായി ഇന്ത്യ ആണവ പ്രതിരോധം തീർക്കുമ്പോൾ ആശങ്കയിലാണ് പാകിസ്ഥാൻ. പാകിസ്ഥാന്റെ ഭീഷണികളെ മറികടക്കാൻ അതിർത്തികൾ ഭദ്രമാക്കുന്ന നടപടികൾ തുടരുകയാണ് ഇന്ത്യ. എന്നാൽ സൗദി അറേബ്യയുമായുള്ള സൗഹൃദ കരാർ കൂടി ഒപ്പുവെച്ചതോടെ പാകിസ്ഥാന്റെ വെല്ലുവിളി കുറച്ചുകൂടി ശക്തമായിട്ടുണ്ട്. ദക്ഷിണേഷ്യയുടെ ആണവ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ അന്തർവാഹിനി തന്ത്രമൊരുക്കുകയാണ് ഇന്ത്യ.