കേരളത്തിലെ എസ് ഐ ആർ നീട്ടണം, കേന്ദ്ര ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: കേരളത്തിൽ വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം ( എസ്.ഐ.ആർ) നടപ്പാക്കുന്നത് നീട്ടണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആർ നീട്ടണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു,
എസ്.ഐ.ആറിന്റെ ചുമതലയുള്ള കളക്ടർമാരും ഡെപ്യുട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർമാരായതിനാൽ നടപടികളിൽ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഉയരുന്ന ആശങ്ക, ഇത് കണക്കിലെടുത്താണ് എസ്.ഐ.ആർ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്ത്ൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും നടക്കാൻ സാദ്ധ്യത. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിൽ ഡിസംബറിന് ശേഷമായിരിക്കും എസ്.ഐ,ആർ നടപ്പാക്കുക. ബീഹാറിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും എസ്.ഐ.ആർ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.