കുംഭം വെയ്ക്കൽ ചടങ്ങ്
Tuesday 23 September 2025 2:44 AM IST
അമ്പലപ്പുഴ :അമ്പലപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച പ്രധാന ചടങ്ങായ കുംഭം വെയ്ക്കൽ നടന്നു. ഗീതാ കസ്തൂരി, ഡോ. അന്നപൂർണി, ഭഗവതി, ജയ, ഹേമ , സീത ലക്ഷ്മി, രമ്യ, ദീപ്തി, രാധാലക്ഷ്മി, ഗായത്രി, കൃപ മൂർത്തി , ഡോ. ഹരിശങ്കർ, എസ്.കെ മൂർത്തി ,കസ്തൂരി രംഗൻ എന്നിവർ പങ്കെടുത്തു. ദേവീ സ്തുതി, കോലാട്ടം, വിളക്കുപൂജ തുടങ്ങിയവയും നവരാത്രിയോടനുബന്ധിച്ച് നടക്കും. പ്രസിഡൻ്റ് ഹരിഹരൻ, മാനേജർ ഡോ. പരമേശ്വരൻ , ഭരണ സമിതിയംഗങ്ങളായ ആർ.രംഗകുമാർ, എൻ. ശങ്കർ, വിനു കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.