പയ്യന്നൂരിലേക്ക് ബസ് സർവീസ്
Tuesday 23 September 2025 3:47 AM IST
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ബസ് സർവീസ് എച്ച്.സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ– എറണാകുളം –ഗുരുവായൂർ–കുറ്റിപ്പുറം–കോഴിക്കോട്– കണ്ണൂർ വഴിയാണ് സർവീസ്. രാത്രി എട്ടിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടും. സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ എം.എൽ.എയ്ക്ക് ലഭിച്ചിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് പുതിയ സർവീസ് ഉപകാരപ്രദമാകും.വാർഡ് കൗൺസിലർ സതി ദേവി, എ.ടി.ഒ എ.സെബാസ്റ്റ്യൻ, സണ്ണി പോൾ, ശബരിനാഥ്, ഷാനിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.